പ്രേക്ഷകര്‍ക്കായി രണത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു

ranam

ക്ഷന്‍ ഡ്രാമാ ചിത്രം രണത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുതിയ ട്രെയിലര്‍ പുറത്തുവിട്ടത്. പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്.

അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

Top