രണത്തിലെ ‘ആയുധം എട് ഡാ’ ഗാനത്തിന്റെ വീഡിയോ കാണാം

ranam

പൃഥ്വിരാജ് ചിത്രം രണത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഫുറ, ജിയോ പോള്‍, ഫെജോ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രം പോലെ തന്നെ ഗാനവും ഒരു ക്രൈം ത്രില്ലറാണ്. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം.

ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്.

അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

Top