പൃഥ്വിരാജ് ചിത്രം രണത്തിലെ ‘ഇനി രാവേ’ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ആക്ഷന്‍ ഡ്രാമാ ചിത്രം രണത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഇനി രാവേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. ജിയോ പോളിന്റേതാണ് വരികള്‍. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്.

https://youtu.be/TqMcpcwxpZk

അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

Top