വാര്‍ ആധിനിക ഫുട്ബാളില്‍ ആവശ്യമാണ്, അതിനെ സ്വാഗതം ചെയ്യണം: റൊണാള്‍ഡോ

cristiano-ronaldo

ളിക്കളത്തിലെ കള്ളക്കളികളും ക്രമക്കേടുകളും വെളിച്ചത്ത് കൊണ്ടു വരാന്‍ സഹായിക്കുന്ന വീഡിയോ അസിസ്റ്റന്റ് റഫറിയെ ഫുട്‌ബോളില്‍ എല്ലാവരും സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റഫറിയുടെ ജോലി എളുപ്പമാക്കുന്ന ഈ ടെക്കനോളജി ഉപയോഗിക്കേണ്ടത് ആധിനിക ഫുട്ബാളിന്റെ ആവശ്യമാണെന്നും റൊണാള്‍ഡോ പറഞ്ഞു.

വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഉപയോഗിച്ച സാംപ്‌ടോറിയക്കെതിരായ മത്സരത്തിന് ശേഷമാണ് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്. ഇന്നലെ നടന്ന യുവന്റസ് സാംപ്‌ടോറിയ പോരാട്ടത്തില്‍ രണ്ടു തവണ വാറിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.

കളിയില്‍ റൊണാള്‍ഡോ നേടിയ പെനാല്‍റ്റി വന്നത് വാറിന്റെ ഇടപെടല്‍ മൂലമാണ്. 91ആം മിനുട്ടില്‍ യുവന്റസിനെ ഞെട്ടിച്ചു കൊണ്ട് സാപ്‌നോര സാമ്പഡോറിയക്കായി സമനില ഗോള്‍ നേടിയതായിരുന്നു. പക്ഷെ ആ ഗോളിലും വാറിന്റെ വിധി വന്നു. ഓഫ്‌സൈഡ് വിധിച്ചത് വാര്‍ ആയിരുന്നു.

Top