ഇത് റാണ തന്നെയോ! ആരാധകരെ ആശങ്കയിലാഴ്ത്തിയ ചിത്രം; സത്യാവസ്ഥ ഇത്‌

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ റാണ ദഗുപതിയുടെ മേക്കോവര്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയുള്ള റാണയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.എന്നാല്‍ താരം സിനിമയ്ക്കായി നടത്തിയ മേക്കോവറാണ് ഈ മെലിഞ്ഞ ശരീരം. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവര്‍.

ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. മൂന്ന് ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര് ഹാത്തി മേരെ സാത്തി എന്നും തെലുങ്കില്‍ ആരണ്യ എന്ന പേരിലുമാണ് ചിത്രം എത്തുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ റാണയ്‌ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പില്‍ പുല്‍കീതും പ്രധാനവേഷത്തിലെത്തുന്നു. കല്‍ക്കിയിലാണ് ചിത്രത്തിലെ നായിക.

Top