rana daggubati with mohanlal new malayalam movie

എസ്.എസ് രാജമൗലിയുടെ ബാഹുബലിയില്‍ വില്ലനായി തിളങ്ങിയ റാണ ദഗ്ഗുബട്ടി മലയാളത്തിലേക്ക്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

1971ലെ ഇന്ത്യപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേജര്‍ രവിയാണ്. ഒരു സൈനികന്റെ വേഷത്തിലാണ് റാണ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

മേജര്‍ രവി തന്നെ ഒരുക്കിയ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളിലെ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ പുതിയ ചിത്രത്തിലും എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിങ്ങും.

Top