വെൽക്കം ടു ന്യൂയോർക്ക് ചിത്രത്തിൽ കോമഡി കഥാപാത്രവുമായി റാണാദഗുപതി എത്തുന്നു

Rana Daggubati

സോനാക്ഷി സിൻഹയും,ദിൽജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെൽക്കം ടു ന്യൂയോർക്ക് ചിത്രത്തിൽ കോമഡി വേഷത്തിൽ ബാഹുബലി താരം റാണാദഗുപതി.

മികച്ച ജീവിതം നയിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന രണ്ടുപേർ ന്യൂ യോർക്ക് നഗരത്തിലേയ്‌ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കോമഡി ചിത്രമായാണ് സിനിമ ഒരുക്കുന്നത്.

കരൺ ജോഹർ, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമൻ ഇറാനി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. റാണാദഗുപതി എന്ന് കേട്ടാൽ ആദ്യം ആക്ഷൻ ആണ് എല്ലാവരുടെയും മനസിൽ വരുന്നതെന്നും എന്നാൽ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് താരത്തിന് നല്കിയിരിക്കുന്നതെന്നും സംവിധായകൻ ചക്രി ടോലെറ്റി പറഞ്ഞു.

Top