റാപ് ഗാനവുമായി റാണ ദഗുപതി; ആക്ഷന്റെ തെലുങ്ക് വേര്‍ഷനുവേണ്ടി പാടി താരം

ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റാണ ദഗുബതി. ബാഹുബലിക്ക് ശേഷമുളള നടന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് പുതിയ ഒരു വാര്‍ത്തയുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ഗായകനായും എത്തുകയാണ് നടന്‍.

തമിഴ് സൂപ്പര്‍ താരം വിശാല്‍ നായകനായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് റാണ ദഗുബതി പാടിയിരിക്കുന്നത്. ആക്ഷന്റെ തെലുങ്ക് വേര്‍ഷന് വേണ്ടിയാണ് റാണ ഗാനം ആലപിച്ചിരിക്കുന്നത്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് തുടങ്ങുന്ന റാപ് ഗാനമാണ് നടന്റെതായി റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഹിപ്പ് ഹോപ്പ് ആദി സംഗീതമൊരുക്കിയ പാട്ട് ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ വെച്ചാണ് റാണ പാടിയത്.

Top