വളരെയധികം ക്ഷീണിതനായി റാണ; എന്തുപറ്റിയെന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നായകനാണ് റാണാ ദഗുബാട്ടി. ബാഹുബലിയിലെ വില്ലനായി ആരാധക മനസ്സില്‍ കേറിയ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം റാണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ ചര്‍ച്ചാ വിഷയം.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. എന്നാല്‍ ആരാധകര്‍ പരസ്യത്തേക്കാളേറെ ശ്രദ്ധിച്ചത് റാണയുടെ പുതിയ ലുക്കാണ്. ചിത്രത്തില്‍ റാണ ഏറെ ക്ഷീണിതനാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. റാണയുടെ ആരോഗ്യം സംബന്ധിച്ച് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ രോഗവിവരങ്ങള്‍ തിരക്കിയാണ് പലരും കമന്റുകളിട്ടിരിക്കുന്നത്.

വൃക്കരോഗത്തിന് റാണ ചികിത്സ തേടാന്‍ ഒരുങ്ങുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി റാണ രംഗത്തെത്തിയിരുന്നു.

Top