ആനയ്‌ക്കൊപ്പം റാണ ദഗുബതി ; ‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Rana Daggubat

ബാഹുബലി എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ റാണ ദഗുബതിയുടെ പുതിയ ചിത്രം ഹാത്തി മേരി സാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ഹാത്തി മേരി സാത്തി.

ആനയോടൊപ്പം നിൽക്കുന്ന കിടിലൻ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിൽ പുതിയ കഥയുമായി എത്തുകയാണെന്നാണ് റാണ ട്വീറ്ററിൽ കുറിച്ചത്.

പ്രഭു സോളമന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ കഥകളിൽ നിന്നാണ് ഉൾതിരിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ തായ്‌ലൻഡിൽ ആരംഭിക്കും. ഇന്ത്യയിലുള്ള ചില തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ദീപാവലിയ്ക്ക് ചിത്രം തീയേറ്ററുകളിൽ എത്തും.

മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം തന്നെയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ രാജേഷ് ഖന്നയുടെ ചിത്രത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നതെങ്കിലും പുതിയ ചിത്രം തികച്ചും വിത്യസ്തമാണെന്ന് സംവിധായകൻ വ്യക്തമാക്കി.

Top