ഒളിച്ചോടി 13കാരിയെ വിവാഹം കഴിച്ചു; 21കാരന്‍ അറസ്റ്റില്‍

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ 13 കാരിയെ വിവാഹം ചെയ്ത 21 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്.

വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനാല്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

 

Top