എല്ലാ മതക്കാരും മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ; ശക്തമായ സന്ദേശവുമായി രമ്യ നമ്പീശന്‍

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യാ നമ്പീശന്‍. നടി എന്നതിലുപരി ഗായികയായും മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് ഈ താരം. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്കിടവച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിനൊപ്പം ശക്തമായ സന്ദേശം കൂടി താരം ഇതിലൂടെ നല്‍കുന്നു.

രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സന്ദേശവുമായാണ് നടി എത്തിയത്. തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.

Top