അണ്‍ഹൈഡുമായി രമ്യ; ശ്രദ്ധേയമായി ഹ്രസ്വചിത്രം,ഏറ്റെടുത്ത് ആരാധകര്‍

മൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അണ്‍ഹൈഡ് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയ നടി രമ്യ നമ്പീശനാണ്.

ചിത്രം റിലീസ് ചെയ്തത് മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവരുടെ പേജുകളിലൂടെയാണ്. രമ്യ തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹണം നല്‍കുന്നത് നീല്‍ ഡീക്കുഞ്ഞയാണ്.

Top