ആത്മസുഹൃത്ത് രമ്യ നമ്പീശന് ആശംസകള്‍ നേര്‍ന്ന് ഭാവന; വൈറലായി വീഡിയോ

മോളിവുഡിലെ അടുത്ത സുഹൃത്തുക്കളായ ഭാവനയും രമ്യ നമ്പീശനും ഇവരുടെ സൗഹൃദ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന് ആശംസ നേര്‍ന്നാണ് ഭാവന രംഗത്തെത്തിയിരിക്കുന്നത്. രമ്യാ നമ്പീശന്റെ ഏറ്റവും പുതിയ ചിത്രം കുഹുകു വിന് ആശംസ നേര്‍ന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുഹുകുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ചിത്രത്തില്‍ രമ്യാ നമ്പീശന്‍ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ട് എത്തിയ ഭാവന പുതിയ പാട്ട് ഇഷ്ടപ്പെട്ടന്നും എല്ലാ വിധ ആശംസകളും നേരുന്നു എന്നും വീഡിയോയില്‍ പറയുന്നു. രമ്യ തന്നെയാണ ഈ വീഡിയോ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇതിനു പിന്നാലെ ഭാവനയ്ക്ക് നന്ദി പറഞ്ഞ് രമ്യയും രംഗത്തെത്തി. ഓര്‍മവച്ച കാലം മുതല്‍ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന. ഉയര്‍ച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ കുറിച്ചു. തനിയ്‌ക്കൊപ്പം നില്‍ക്കുന്നതിന് ഭാവനയ്ക്ക് നന്ദി പറയുന്നതായും രമ്യ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

Top