Ramya Nambeesan with Vijay Sethupathi

വ്യത്യസ്തതയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ രമ്യാ നമ്പീശന്‍ തന്റെ പുതിയ തമിഴ് സിനിമയില്‍ കലാകാരിയുടെ വേഷത്തിലെത്തുന്നു. എസ് .യു. അരുണ്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സേതുപതി എന്ന സിനിമയിലാണ് രമ്യയുടെ പുതിയ വേഷം.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്. സേതുപതിയുടെ ഭാര്യയുടേയും അമ്മയുടേയും വേഷത്തിലാണ് രമ്യ എത്തുന്നത്.

പിസ എന്ന ചിത്രത്തിന് ശേഷമാണ് രമ്യാ നമ്പീശനും വിജയ് സേതുപതിയും ഒന്നിക്കുന്നത്. വേള രാമമൂര്‍ത്തി, നിര്‍മ്മല്‍ വിനോദ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. നിവാസ് കെ. പ്രസന്നയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വന്‍സന്‍ മൂവീസിന്റെ ബാനറില്‍ ഷാന്‍ സുദര്‍ശന്‍ ചിത്രം നിര്‍മ്മിക്കുന്നു.

Top