Ramya Krishna, husband Krishna Vamsi on board for ‘Rudraksha’

എസ്.എസ് രാജമൗലിയുടെ ബാഹുഹലിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രമ്യാകൃഷ്ണന്‍, ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നു. രുദ്രാക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറര്‍ ഫാന്റസിയാണ്. ചിത്രത്തില്‍ സാമന്തയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് രമ്യയും കൃഷ്ണ വംശിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 1998ല്‍ കൃഷ്ണവംശി സംവിധാനം ചെയ്ത് നാഗാര്‍ജുന നായകനായ ചന്ദ്രലേഖയിലായിരുന്നു അവസാനമായി ഇരുവരും പ്രവര്‍ത്തിച്ചത്.

അനുഷ്‌കാ ഷെട്ടിയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ അനുഷ്‌കയുമായി സംസാരിച്ചിരുന്നു എന്നാല്‍ പിന്നീട് പ്രധാന കഥാപാത്രങ്ങളായി രമ്യയെയും സാമന്തയെയും നിശ്ചയിക്കുകയായിരുന്നു. ചിത്രത്തില്‍ നാല് പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

Top