തിരുവനന്തപുരം: എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയില്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ എ.വിജയരാഘവന്‍ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് കോടിയേരി പറഞ്ഞു.
പരാമര്‍ശം തെറ്റാണെന്ന് കണ്ട് ഖേദപ്രകടനം നടത്താന്‍ പാര്‍ട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. രമ്യ നല്‍കിയ പരാതിയില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.