ആലത്തൂരിലെ തോല്‍വിയ്ക്കുള്ള കാരണം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് പി.കെ ബിജു

പാലക്കാട്: ആലത്തൂരില്‍ തോല്‍വിയ്ക്കുള്ള കാരണം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജു. ആലത്തൂരിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു പറഞ്ഞു.

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ലീഡ് ഒരു ലക്ഷം കടന്നിരിക്കുകയാണ്. സിറ്റിംഗ് എംപിയായ ബിജുവിന് ഒരു ഘട്ടത്തില്‍ പോലും ലീഡ് നിലയിലേക്ക് എത്താന്‍ സാധിച്ചില്ല. കൂടാതെ, ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യമാണ് രമ്യ ഹരിദാസിന് ഉണ്ടായിരിക്കുന്നത്.

പാലക്കാട്, തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നില്‍ നില്‍ക്കുന്നത്.

Top