രമ്യ ഹരിദാസിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു; എം സി ജോസഫൈന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂര്‍ എം പി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നുവെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.എന്നാല്‍ കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

രമ്യയ്ക്ക് വേണ്ടി ആദ്യം ഉയര്‍ന്നത് തന്റെ ശബ്ദമാണെന്നും പരാതിയില്‍ വേണ്ട വിധം ഇടപെട്ടിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Top