ക്വാറന്റൈന്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി ആലത്തൂർ എം.പി

ആലത്തൂര്‍: കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്‌. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണ് വീടിന് പുറത്തിറങ്ങി നില്‍ക്കുന്ന ചിത്രം എംപി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റാണ് ക്വാറന്റൈനില്‍ കഴിയുന്ന എംപിക്കുള്ള ഭക്ഷണവുമായി എത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ എംപി ഭക്ഷണം നേരിട്ട് വാങ്ങുകയും ചെയ്തു. ഈ ചിത്രം ഫെയ്സ്ബുക്കില്‍ എംപി തന്നെ പോസ്റ്റ് ചെയ്തതോടെ ക്വാറന്റൈന്‍ നിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. ഇതോടെ എംപി ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വാളയാറില്‍ നിന്ന് പാസില്ലാതെ ആളുകളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തില്‍ ആലത്തൂര്‍ എംപിയും പങ്കെടുത്തിരുന്നു. പാസില്ലാതെ എത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്.

Top