രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചു: എ.കെ ബാലന്‍

ak balan

തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി എ.കെ ബാലന്‍.

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി കെ ബിജുവിന്‍രെ തോല്‍വിയെ ബാധിച്ചെന്നാണ് എ.കെ ബാലന്‍ കുറ്റപ്പെടുത്തിയത്. പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും എന്നാല്‍, ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ.വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Top