വിവാദങ്ങള്‍ക്കൊടുവില്‍ എം.പി രമ്യ ഹരിദാസ് സ്വന്തമാക്കിയത് വമ്പന്‍ വാഹനത്തെ

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസാണിപ്പോള്‍ സാമുഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സ്വന്തമായി ഒരു വാഹനം വാങ്ങിയിരിക്കുകയാണ് രമ്യ. എംപിവി നിരയിലെ തന്നെ രാജാവായ ഇന്നോവ ക്രിസ്റ്റയെ ആണ് എംപി രമ്യ ഹരിദാസ് വാങ്ങിയത്.

വായ്പ എടുത്താണ് വാഹനം വാങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ താക്കോല്‍ മുന്‍ എംപി വി എസ് വിജയരാഘവന്‍ രമ്യക്ക് കൈമാറുകയും ചെയ്തു. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രമ്യ ഹരിദാസിന് വാഹനം വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം നടന്നത്.

Top