രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരം സമ്മാനിച്ചു; മികച്ച നടന്‍ മമ്മൂട്ടി, നടി നൈല ഉഷ

രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. നൈല ഉഷയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ പ്രൗഡഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രമുഖ വ്യവസാസി എം.എ യൂസഫലി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.

മികച്ച ഗായകനുള്ള പുരസ്‌കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദന്‍, അനു സിത്താര, ധര്‍മ്മജന്‍, സൈജു കുറുപ്പ്, മിയ ജോര്‍ജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top