റംസാന്‍ കാലത്ത് യാചന അനുവദിക്കില്ല; കര്‍ശന നിബന്ധനകളുമായി കുവൈറ്റ്

കുവൈറ്റ്: റംസാന്‍ കാലത്ത് യാചനയും ധനസമാഹരണവും അനുവദിക്കില്ലെന്ന് അറിയിച്ച് കുവൈത്ത് ഭരണാധികാരികള്‍. നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നാണ് അറിയിപ്പ്. പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ നിയോഗിക്കും.

പള്ളികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവ കേന്ദ്രീകരിച്ചാവും പരിശോധനകള്‍ നടത്തുക. തൊഴിലാളികള്‍ യാചനക്കിടെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍ സര്‍മാര്‍ക്കെതിരെ നടപടിയെടുക്കും.

ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാല്‍ മക്കളുള്‍പ്പെടെ മുഴുവന്‍ പേരെയും നാടുകടത്താനാണ് തീരുമാനം. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കും. മാത്രമല്ല, അംഗീകാരമുള്ള സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവ് നടത്താന്‍ അനുമതി നല്‍കുക.

Top