രാംപുരില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം,4 പേര്‍ക്ക് പരിക്ക്‌

രാംപുര്‍: ബസും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശ് ഷഹബാദിലെ ധാക്കിയ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. റാണ പഞ്ചസാര മില്ലിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top