ഡ്വെയ്ന്‍ ജോണ്‍സന്‍ ചിത്രം ‘റാംപേജിന്റെ’ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തെത്തി

ഡ്വെയ്ന്‍ ജോണ്‍സന്‍ നായകനാകുന്ന പുതിയ ചിത്രമാണ് റാംപേജ്.

ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തെത്തി.

ബ്രാഡ് പെയ്റ്റ് സംവിധാനം ചെയ്യുന്ന റാംപേജ് ആക്ഷന്‍ അഡ്വഞ്ചർ ചിത്രമാണ്.

ബാലി മിഡ്വേയുടെ റാംപേജ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുക.

നവോമി ഹാരിസ്, മലിന്‍ അകേര്‍മന്‍, ജോയ് മംഗനിലിയോ, ജേക് ലാസി, മാര്‍ലി ഷെല്‍ട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജാരന്‍ പ്രസന്റേതാണ് ഛായാഗ്രഹണം. ആന്‍ഡ്രു ലോകിംഗ്ടണാണ് സംഗീതം ഒരുക്കുന്നത്.

Top