റാമ്പ് വാക്കിനിടെ ടെയില്‍സ് സോറസ് എന്ന പുരുഷ മോഡല്‍ കുഴഞ്ഞുവീണു മരിച്ചു

ബ്രസീല്‍: റാമ്പ് വാക്കിനിടെ പ്രശസ്ത പുരുഷ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലില്‍ നടന്ന സാവോ പോളോ ഫാഷന്‍ വീക്കിന്റെ അവസാന ദിവസമായിരുന്നു സംഭവം. ടെയില്‍സ് സോറസ് എന്ന മോഡലാണ് ഫാഷന്‍ ഷോയ്ക്കിടെ അകാരണമായി കുഴഞ്ഞ് വീണത്.

ബോധരഹിതനായി ഉടന്‍ തന്നെ മോഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് സാവോ പോളോ ഫാഷന്‍വീക്ക് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

എന്നാല്‍ ഇരുപത്താറുകാരനായ ടെയില്‍സിന്റെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. കുഴഞ്ഞുവീണ ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം ടെയില്‍സിനെ പരിശോധിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

Top