മെസി-റാമോസ് പോര്; ചിത്രത്തിന് കമന്റ് വര്‍ഷവുമായി മലയാളികള്‍

കഴിഞ്ഞ ദിവസം നടന്ന ബാര്‍സിലോണ റയല്‍ മാഡ്രിഡ് മത്സരത്തിനിടെ ഉണ്ടായ മെസ്സി റാമോസ് പോരാട്ടം ആരും മറന്നിട്ടുണ്ടാകില്ല. കളിക്കളത്തിന് പുറകത്ത് നടന്ന പോരാട്ടം ആരാധകരേയും തെല്ലൊന്നമ്പരപ്പിച്ചുരുന്നു. എന്നാല്‍ ഈ അമ്പരപ്പ് വിട്ടുമാറും മുമ്പ് യുഇഎഫ്എയുടെ ഒഫീഷ്യല്‍ പേജില്‍ ഇവരുടെ ഏറ്റുമുട്ടലിന്റെ ഫോട്ടോ വന്നു. ചിത്രത്തിന് ഒരു ക്യാപ്ഷന്‍ വേണമെന്ന തലക്കെട്ടോടെ, അതും മലയാളത്തില്‍.

ഇതൊക്കെ കണ്ടാല്‍, മലയാളികളായ ഫുട്‌ബോള്‍ ആരാധകര്‍ വെറുതെ കെയ്യും കെട്ടി നോക്കിയിരിക്കുമോ അതും സോഷ്യല്‍ മീഡിയിയല്‍. പേജ് മുഴുവന്‍ ഇപ്പോള്‍ മലയാളം തലക്കെട്ടുകളാണ്. യുഇഎഫ്എയുടെ ഫെയ്‌സ് ബുക്ക് മാനേജറില്‍ ഏതോ മലയാളി കയറി പറ്റിയിട്ടുണ്ടെന്നൊന്നും തെറ്റിദ്ധരിച്ച് കളയല്ലേ. കാരണം ഫെയ്‌സ് ബുക്കിന്റെ ഒരു ഫീച്ചറാണിത്. അതത് റീജിയണുകളില്‍ ആ ഭാഷയിലാണ് ഈ ക്യാപ്ഷന്‍ കാണാന്‍ സാധിക്കുക. കേരളത്തിലായത് കൊണ്ടാണ് നമ്മള്‍ ഇത് മലയാളത്തില്‍ കാണുന്നത്. യുഎസിലിരിക്കുന്ന മലയാളി ഇത് മലയാളത്തിലല്ല വായിക്കുന്നതെന്ന് സാരം.

Top