റാമോസ് ചൈനീസ് ലീഗിലേയ്ക്ക് പോകുമോ? മനസ് തുറന്ന് താരം

രാധകരെ ഞെട്ടിച്ചുകൊണ്ട് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് അടുത്ത സീസണില്‍ ടീം വിടും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ മനസ് തുറന്ന് റാമോസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. റയല്‍ മാഡ്രിഡ് വിട്ട് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ന്നും കളിക്കുക റയല്‍ മാഡ്രിഡ് ക്ലബ്ബില്‍ തന്നെയായിരിക്കുമെന്നും താരം വ്യക്തമാക്കി.

ചൈനീസ് ലീഗില്‍ നിന്ന് ഒരു ഓഫര്‍ ലഭിച്ചി എന്നുള്ളത് സത്യം തന്നെ. പക്ഷേ ഞാന്‍ ഈ ടീം വിടാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ക്ലബില്‍ നിന്ന് വിരമിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് അത് എന്റെ സ്വപ്‌നം ആണെന്നും താരം പറഞ്ഞു.

Top