റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് മൊറീന്യോ വന്നാല്‍ ക്ലബ് വിടും: റമോസ്

sergio-ramos

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്തായ ഹോസെ മൊറീന്യോ റയല്‍ മാഡ്രിഡിലേക്ക് പരിശീലകനായി എത്തുന്നു എന്ന രീതിയില്‍ അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. റയലിനിപ്പോള്‍ പരിശീലകനായി സാന്റിയാഗോ സോളാരി ഉണ്ടെങ്കിലും, ദീര്‍ഘകാലത്തേക്ക് പരിശീലകനെ റയല്‍ ഇപ്പോഴും തേടുന്നുണ്ട് എന്ന വാര്‍ത്തകളിപ്പോള്‍ വരുന്നുണ്ട്.

അതുകൊണ്ട് തന്നെ മുന്‍പ് റയലിന്റെ പരിശീലകനായിരുന്ന മൗറീന്യോ റയലിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും ഉണ്ടെന്നാണ് വാര്‍ത്തകള്‍.റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസുമായി മൗറീന്യോയ്ക്ക് നല്ല ബന്ധമുണ്ടെന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടുന്നുണ്ട്.

എന്നാല്‍ ആ അഭ്യൂഹങ്ങള്‍ക്കൊരു വെല്ലു വിളിയും ഉണ്ട്. മൗറീന്യോ തിരിച്ചെത്തിയാല്‍ ക്ലബ് വിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. നേരത്തെ മൊറീന്യോ റയലിലുണ്ടായിരുന്നപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല അത് തന്നെയാണ് റമോസ് മൊറീന്യോയുടെ വരവ് തടയാനുള്ള കാര്യം.

Top