രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദ് ഇ​ന്ന് കേ​ര​ള​ത്തി​ല്‍

ramnath kovind

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

വൈകുന്നേരം 4.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയിലെത്തും.

ബുധനാഴ്ച രാവിലെ അക്കാഡമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് 11.35-ന് രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.

Top