അമൃതാനന്ദമയിയുടെ പിറന്നാള്‍; രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തില്‍ എത്തും.

രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.

അമൃതാനന്ദമയിയുടെ 64ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്.

അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സന്ദര്‍ശനത്തോടനു ബന്ധിച്ച് കൊല്ലം ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ എന്നിവരും രാഷ്ട്രപതിക്കും അമൃതാനന്ദ മയിക്കും ഒപ്പം വേദിയിലുണ്ടാകും.

രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും.

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിക്കു ശേഷം വ്യോമസേനാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ഡല്‍ഹിയിലേക്ക്‌ മടങ്ങും.

Top