കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് വീണ്ടും രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: കേരളം മാതൃകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാം നാഥ് കോവിന്ദ് പ്രശംസിച്ചു.

മാത്രമല്ല, കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസെന്നും, ടെക്‌നോസിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്.

തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ പൗരസ്വീകരണത്തില്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ വിമാനമാര്‍ഗം കൊച്ചിയിലേക്ക് പോകും. ഹൈക്കോടതിയുടെ ജൂബിലിയാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

Top