പരിസ്ഥിതിയ്ക്ക് ദോഷമില്ലാതെ ആഘോഷങ്ങള്‍ നടത്തണമെന്ന് രാഷ്ട്രപതി

ramnath kovind

ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പരിസ്ഥിതിയ്ക്ക് ദോഷമില്ലാതെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ രാഷ്ട്രതിരാംനാഥ് കോവിന്ദിന്റെ മുന്നറിയിപ്പ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കുവാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം സാമൂഹിക സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തു.

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ഈ നിര്‍ദേശം. ഇത് ഉത്സവങ്ങളുടെ സമയമാണെന്നും ഈ സമയങ്ങളില്‍ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം വര്‍ധിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ ബോധവത്കരണം നടത്തണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Top