രാംനാഥ് ഗോയെങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം പുരസ്‌കാരം ഇന്ന്; രാഷ്ട്രപതി മുഖ്യാതിഥി

ന്യൂഡല്‍ഹി: രാംനാഥ് ഗോയെങ്കയുടെ എക്‌സലന്‍സ് ഇന്‍ ജേണലിസം പുരസ്‌കാരദാനം ഇന്ന്. രാംനാഥ് ഗോയെങ്കയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകും. പത്രപ്രവര്‍ത്തനത്തിലെ മികവ്, ധൈര്യം, പ്രതിബദ്ധത എന്നിവ തിരിച്ചറിയുക, ആഘോഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

ബിസിനസ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ്, സിവില്‍ ജേണലിസം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, സംഘര്‍ഷ മേഖലകളിലെ പത്രപ്രവര്‍ത്തനം, പ്രാദേശിക ഭാഷാ റിപ്പോര്‍ട്ടിംഗ് എന്നിവയുള്‍പ്പെടെ അച്ചടി, ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലെ നിര്‍ണായക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കുള്ളത്.

ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി-ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ജേണലിസം ആന്റ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസറും ഡീനുമായ ടോം ഗോള്‍ഡ്‌സ്‌റ്റൈന്‍, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ പത്രപ്രവര്‍ത്തകയും സീനിയര്‍ ഫെലോയുമായ പമേല ഫിലിപ്പോസ്, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

Top