ഇത്തവണ ഡിജിറ്റല്‍ ദസറ, പടക്കം സ്‌ക്രീനില്‍ പൊട്ടും !

ഡല്‍ഹി: ഏകദേശം 225 വര്‍ഷം പഴക്കമുള്ള ഡല്‍ഹിയിലെ രാമലീല ആഘോഷങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ദസറ ‘വെര്‍ച്വല്‍’ ആഘോഷമാകുകയാണ്. ഇത്തവണ പടക്കം വരെ ഡിജിറ്റല്‍ ആണ്. മഹാമാരി കാരണം ആണിത്.

ദില്ലി നിവാസികള്‍ക്ക് ദസറ രാത്രി ആഘോഷങ്ങള്‍ ടിവിയില്‍ കാണാന്‍ കഴിയും. രാക്ഷസ രാജാവായ രാവണനെ കത്തിക്കുന്നതും ഇലക്രോണിക് പടക്കം പൊട്ടുന്നതും വീടുകളില്‍ സ്‌ക്രീനില്‍ ഇരുന്ന് ആസ്വദിക്കാം.

കോവിഡ് -19 സാഹചര്യവും മലിനീകരണം സംബന്ധിച്ച ആശങ്കകളും കാരണം രാമലീല സമിതികള്‍ ഈ വര്‍ഷം കോലങ്ങളുടെ വലുപ്പം കുറച്ചു. പടക്കവും കുറവായിരിക്കും. ചില സ്ഥലങ്ങളില്‍ പതിവ് രീതികള്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Top