കലാശന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അംബികയുടെ മകന്‍ നായകനായെത്തുന്നു

അംബികയുടെ മകന്‍ രാംകേശവ് കലാശന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്നു. അംബികയും കലാശനില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. രാംകേശവിന് നായികയായെത്തുന്നത് ജോവിതയാണ്. സംവിധായകനും നായകനും സ്വഭാവ നടനുമായി തമിഴകത്ത് തരംഗം സൃഷ്ടിച്ച ലിവിംഗ്സ്റ്റണിന്റെ മകളാണ് ജോവിത.

അശ്വിന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാധാ രവി, മുരുകദാസ്, മദന്‍ബാബു, അഭിഷേക്, ഭാനു ചന്ദര്‍, സായിപ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. കലൈതായ് ഫിലിംസിന്റെ ബാനറില്‍ പി.സി. ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി നടക്കും.

Top