Ramjas College dispute Finance Minister bad word Spoke nationalism in India

ന്യൂഡല്‍ഹി: ദേശീയത എന്ന വാക്ക് ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ കോര്‍ ദേശ വിരുദ്ധയാണെന്ന തരത്തില്‍ ഉയരുന്ന അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗുര്‍മെഹര്‍ കോര്‍ സമൂഹമാധ്യമത്തിലൂടെ എബിവിപിക്കെതിരെ ക്യാംപയിന്‍ നടത്തിയിരുന്നു. രാംജാസ് കോളേജില്‍ വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ എബിവിപിക്കാര്‍ നടത്തിയ ആക്രമണമാണ് ഗുര്‍മെഹറിനെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ഗുര്‍മെഹര്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ടു. ബി ജെ പി നേതാക്കള്‍ ഗുര്‍മഹറിനെ ദേശവിരുദ്ധയാണെന്ന തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു .

ഗുര്‍മെഹര്‍ കോറിനെയും എബിവിപി വിരുദ്ധ ക്യാംപയിനിനെയും അനുകൂലിക്കുന്നവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും രാജ്യത്ത് നിന്ന അവരെ പുറത്താക്കണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഇത്തരം പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് അനില്‍ വിജിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അനില്‍ വിജ് വിവാദം കെട്ടടങ്ങുന്നതിന് മുമ്പെയാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം

Top