രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടു പേര്‍ അറസ്റ്റില്‍

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടു പേര്‍ പിടിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 150 ചത്ത കാക്കകളെയും പിടികൂടിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ ചത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്. ഭക്ഷണത്തില്‍ മദ്യം ചേര്‍ത്ത് നല്‍കിയതാണ് കാക്കകള്‍ ചാകാന്‍ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും കലര്‍ത്തിയായിരുന്നു വിറ്റിരുന്നത്.

Top