ചെസ് ഇതിഹാസം മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 വയസുകാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍

ചെസ് ഇതിഹാസം മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 വയസുകാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍. ചെന്നൈ സ്വദേശിയായ രമേഷ്പ്രഭു പ്രജ്ഞാനന്ദയാണ് നോര്‍വെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങളില്‍ ലോകചാമ്പ്യനെ തോല്പിച്ചു.

എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരത്തിന്റെ അട്ടിമറി വിജയം. തുടരെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഇന്ത്യന്‍ താരം എട്ടാം റൗണ്ട് പോരാട്ടത്തിനെത്തിയത്. കാള്‍സന്‍ ആവട്ടെ തുടരെ മൂന്ന് വിജയങ്ങള്‍ക്കു ശേഷം പ്രജ്ഞാനന്ദയ്ക്ക് മുന്നിലെത്തി. ജയത്തോടെ വിശ്വനാഥന്‍ അനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി പ്രജ്ഞാനന്ദ മാറി. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

 

Top