അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക്കാരിയായ കാര്‍ത്ത്യായനി അമ്മയെ ചെന്നിത്തല സന്ദര്‍ശിച്ചു

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്കും നേടി ഒന്നാം റാങ്ക്കാരിയായ കാര്‍ത്ത്യായനി അമ്മയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചേപ്പാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചു.കാര്‍ത്ത്യായനി അമ്മയുടെ മുന്നില്‍ തോറ്റുപോകാനായിരുന്നു പ്രായത്തിന്റെ വിധിയെന്നു ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടികള്‍ പഠിക്കുന്നത് കണ്ടപ്പോള്‍ മോഹം തോന്നിയാണ് പരീക്ഷയില്‍ ഒരു കൈ നോക്കിയത് . പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യമാണ് ഈ അമ്മൂമ്മയെ വിജയിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.പഠനം ഇനിയും തുടരാന്‍ കഴിയട്ടെ അദേഹം ആശംസിച്ചു.

Top