പാലക്കാട് ഐ. ഐ. ടി ക്യാമ്പസിന് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിട്ടു

പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിട്ടു. താല്‍ക്കാലിക ക്യാംപസായ ‘നിളയുടെ’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന പരിപാടിയില്‍ ഐ.ഐ.ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍ അധ്യക്ഷനായി.

കഞ്ചിക്കോട്ട് പുതുശ്ശേരി വെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 504 ഏക്കര്‍ സ്ഥലത്താണ് 3,000 കോടി ചെലവില്‍ ക്യാംപസ് നിര്‍മിക്കുന്നത്.

Top