രമേഷ് പിഷാരടിയുടെ സര്‍വൈവല്‍ ത്രില്ലര്‍ ‘നോ വേ ഔട്ട്’; ടീസര്‍

മേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ടീസറില്‍ രമേശ് പിഷാരടി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം പിഷാരടി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘നോ വേ ഔട്ട്’.

റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്. നിര്‍മിക്കുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു. വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണം. എഡിറ്റര്‍ കെ.ആര്‍. മിഥുന്‍.

സംഗീതം കെ.ആര്‍. രാഹുല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, കല ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍. സംഘട്ടനം മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍, സ്റ്റില്‍സ് ശ്രീനി മഞ്ചേരി, ഡിസൈന്‍സ് റിത്വിക് ശശികുമാര്‍, ആരാച്ചാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

Top