നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി

വിഷു ദിനത്തില്‍ സ്വന്തം നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച് രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റസ് എന്നാണ് കമ്പനിയുടെ പേര്. ഫേസ്ബുക്ക് പേജിലാണ് താരം നിര്‍മ്മാണ കമ്പനിയുടെ ലോഗോ വീഡിയോ പങ്കുവെച്ചത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം കുറിക്കുന്നു.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം.

സ്നേഹപൂര്‍വം, രമേഷ് പിഷാരടി.

മോഹന്‍ കുമാര്‍ ഫാന്‍സാണ് അവസാനമായി പുറത്തിറങ്ങിയ രമേഷ് പിഷാരടി ചിത്രം. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണിത്.

 

Top