ആ സീന്‍ പോലെയാകാതെ അതില്‍ നിന്നെങ്ങനെ മാറിച്ചെയ്യാമെന്നാണ് മമ്മൂക്ക ചിന്തിക്കുന്നത്

മ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. നടന്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഗാനഗന്ധര്‍വ്വനുണ്ട്. ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിനിടയില്‍ മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പിഷാരടി ഇപ്പോള്‍.

നമ്മള്‍ കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിഷാരടി പറയുന്നു.

ഓരോ സീനില്‍ അഭിനയിക്കുമ്പോഴും അതിന്റെ റഫറന്‍സായി മമ്മൂക്ക നേരത്തെ അഭിനയിച്ച കഥാപാത്രത്തെയും സീനും ഞാന്‍ ഓര്‍മ്മിപ്പിക്കും അപ്പോള്‍ ആ സീന്‍ പോലെയാകാതെ അതില്‍ നിന്ന് എങ്ങനെ മാറിചെയ്യാം എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയുമെന്നും രമേഷ് പിഷാരടി പറയുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Top