പുതുവത്സരാശംസകളുമായി രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണതത്ത പോസ്റ്റർ

frist look

കോമഡി രാജാവ് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പഞ്ചവര്‍ണതത്തയുടെ പോസ്റ്റര്‍ പുറത്തെത്തി.പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട് ഫെയ്‌സ് ബൂക്കിലൂടെ പിഷാരടി തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

ജയറാമും,കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്. അനുശ്രീയാണ് നായിക. ചിരിയുടെ വിരുന്നൊരുക്കാന്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

രമേഷ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സപ്തതരംഗിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 10നാണ് ആരംഭിക്കുക.

Top