അന്ന് ഇംഗ്ലീഷ് മീഡിയ വിദ്യാര്‍ത്ഥി; ഇന്ന് പ്രിന്‍സിപ്പാള്‍

മ്മൂട്ടിയെ നായകനാകുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ ലക്ഷ്മി എന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയി അഭിനയിക്കുന്ന സിന്ധു മനു വര്‍മയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘സിന്ധു മനു വര്‍മ്മ ….
ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തില്‍ കരാട്ടെക്കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആള്‍…

അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു, ഇന്ന് പ്രിന്‍സിപ്പാള്‍….. മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ…’

Top