Ramesh Chennithala’s statement against police

മലപ്പുറം: ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ എന്തിന് ഭയക്കുന്നു എന്നും ചെന്നിത്തല ചോദിച്ചു.

രണ്ടു സംഭവങ്ങളിലും ഗുരുതരമായ വീഴ്ചയാണ് പോലീസിനുണ്ടായത്. ഒരുകാരണവശാലും ഇത് ന്യായീകരിക്കാനാകില്ല. രണ്ടുസംഭവങ്ങളിലും പോലീസ് കൈയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. സംഘര്‍ഷം ഉണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top