Ramesh Chennithala’s statement against kodiyeri

തിരുവനന്തപുരം: പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നുമുള്ള
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കോടിയേരി കലാപത്തിന് ആഹ്വനം ചെയ്യുകയാണെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു .

സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും പൊലീസ് നിഷ്‌ക്രീയമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണകക്ഷിയെന്ന നിലയില്‍ കൊടിയേരി പ്രകോപനപരമായ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് എ എ അസീസും പ്രതികരിച്ചു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും എ എ അസീസ് പറഞ്ഞു.

ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ല.

ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കി.പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി കഴിഞ്ഞ ദിവസം പറഞ്ഞു.

അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.

Top