ramesh chennithala’s statement against chennithala

തിരുവനന്തപുരം: സി.പി.എമ്മിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യനയവുമായി ബന്ധപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദ പരമെന്ന് ചെന്നിത്തല പറഞ്ഞു.

പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ മദ്യനയത്തിനെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തല രംഗത്ത് വന്നിരുന്നു. സി.പി.എമ്മില്‍ മദ്യ ലോബി പിടിമുറുക്കിയെന്നായിരുന്നു ആരോപണം

കൂടാതെ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ ഇടപെടലും സമ്മര്‍ദ്ദവുമാണ് യെച്ചൂരിയുടെ നിലപാട് മാറ്റത്തിന് പിന്നില്ലെന്നും നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണം യുക്തിസഹമായി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Top